ഭാര്യയുടെ താലിവരെ അഴിപ്പിച്ചു; കുല്‍ഭൂഷണിന്റെ കുടുംബത്തെ പാകിസ്താന് അപമാനിച്ചെന്ന് ഇന്ത്യ
BY midhuna mi.ptk26 Dec 2017 11:26 AM GMT
X
midhuna mi.ptk26 Dec 2017 11:26 AM GMT
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിനെ കാണാനെത്തിയ കുടുംബത്തെ പാകിസ്താന് അപമാനിച്ചതായി ഇന്ത്യ. ജാദവിനെ കാണാന്‍ കയറുന്നതിനു മുന്‍പ് ഭാര്യയുടെ പക്കല്‍ നിന്നും താലി ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ ഊരി വാങ്ങിച്ചുവെന്നും പിന്നീട് ഇത് തിരികെ നല്‍കിയില്ലെന്നും വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ പറഞ്ഞു.
സന്ദര്‍ശനത്തിന് മുന്‍പ് നടത്തിയ സുരക്ഷാ പരിശോധനയില്‍ കുല്‍ഭൂഷണിന്റെ ഭാര്യയുടെയും മാതാവിന്റെയും വസ്ത്രം നിര്‍ബന്ധിച്ച് മാറ്റി പരിശോധിച്ചു. ചെരിപ്പ് ധരിക്കാന്‍ പോലും അനുവാദം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ച സംബന്ധിച്ച് നേരത്തെ നല്കിയ ഉറപ്പുകളൊന്നും പാകിസ്താന് പാലിച്ചില്ല. സന്ദര്‍ശനസമയത്ത് ഇരുകൂട്ടരെയും രണ്ട് മുറികളിലായാണ് ഇരുത്തുകയെന്ന് നേരത്തെ അറിയിച്ചിരുന്നില്ല. ജാദവിന്റെ മാതാവിന് മാതൃഭാഷ സംസാരിക്കാന്‍ അനുവാദം നല്‍കിയില്ലെന്നും സന്ദര്‍ശന സ്ഥലത്തുനിന്ന് ഇന്ത്യന്‍ ഹൈകമ്മീഷണറെ മാറ്റി നിര്‍ത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യങ്ങളൊന്നും പാകിസ്താന് നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നില്ലെന്നും ജാദവിന്റെ ആരോഗ്യ നില ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട 22 മാസങ്ങള്‍ക്ക് ശേഷമാണ് കുടുംബം കുല്‍ഭൂഷണിനെ കണ്ടത്. പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയ ഓഫീസില്‍ വെച്ചാണ് കുല്ഭൂഷണ് ജാദവിനെ മാതാവും ഭാര്യയും സന്ദര്‍ശിച്ചത്. 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങ്ങും പങ്കെടുത്തിരുന്നു.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT