ഭാര്യയുടെ തലയറുത്തു; യുവാവ് കീഴടങ്ങി

ബംഗളൂരു: കര്‍ണാടകയിലെ ചിക്മഗളൂരുവില്‍ യുവാവ് ഭാര്യയെ കൊന്ന് തലയറുത്ത് ബാഗിലാക്കി പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. സതീഷ് ആണ് ഭാര്യ രൂപയുടെ അറുത്ത തലയുമായി 20 കിലോമീറ്റര്‍ ബൈക്കോടിച്ച് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.
പോലിസ് സ്‌റ്റേഷനില്‍ കയറിച്ചെന്ന സതീഷ് രൂപയുടെ തല പുറത്തെടുത്ത് കുറ്റം ഏറ്റുപറഞ്ഞ് കൊലപാതക കാരണം പോലിസിന് വിവരിച്ചുകൊടുത്തു. ഒമ്പതു വര്‍ഷം മുമ്പാണ് സതീഷും രൂപയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. സമീപവാസിയുമായി രൂപ പ്രണയത്തിലാണെന്ന തോന്നലാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it