Idukki local

ഭാര്യക്കു ശാരീരിക - മാനസിക പീഡനം : പിഡബ്ല്യുഡി ജീവനക്കാരനെതിരേ കേസ്‌



തൊടുപുഴ: ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനും ഇവരുടെ വീട്ടില്‍ ആക്രമണം നടത്തിയതിനും പോലിസ് കേസ് എടുത്തു.പിഡബ്ല്യുഡി ഓഫിസ്ജീവനക്കാരനായ വണ്ണപ്പുറം വാത്തിക്കശേരിയില്‍ അബ്ദുസ്സലാമിനെതിരെയാണ് മുവാറ്റുപുഴ,കരിമണ്ണൂര്‍ പോലിസ് സ്‌റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാര്യ നല്‍കിയ പരാതിയിലാണ് കേസ്. പത്തുവര്‍ഷം മുന്‍പായിരുന്നു ഉടുമ്പന്നൂര്‍ അമയപ്ര സ്വദേശിയായ പരീക്കല്‍ മമ്മിയുടെ മകളും അബ്ദുള്‍ സലാമും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് ഒമ്പതു വയസുള്ള പെണ്‍കുട്ടിയും അഞ്ചുവയസുള്ള ആണ്‍കുട്ടിയുമുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ഇവര്‍ കുടുംബസമേതം പെരുമറ്റത്ത് ഫഌറ്റില്‍ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഇവര്‍ താമസിക്കുന്ന ഫഌറ്റിലെ അടുത്ത മുറിയില്‍ മറ്റൊരു യുവതിതാമസം ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഭര്‍ത്താവിനെ ഉപേക്ഷിച്ചു കഴിയുന്ന അയല്‍വാസിയായ യുവതിയുമായി ഭര്‍ത്താവ് അടുപ്പത്തിലായി. തുടര്‍ന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ പരാതിയില്‍ കഴമ്പുള്ളതായി ബോധ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ വിവാഹ മോചനം നേടാതെ ഔദ്യോഗികമായി പുനര്‍ വിവാഹം ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാര്യയെ ഒഴിവാക്കാനായി ഇയാള്‍ നിരന്തരം  പീഡിപ്പിക്കാന്‍ തുടങ്ങി.സഹികെട്ടാണ് പരാതിക്കാരി അമയപ്രയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്. എന്നാല്‍ അബ്ദുള്‍ സലാമും മറ്റുചിലരുംചേര്‍ന്ന് വീടുകയറി ആക്രമണവും നടത്തി. ത ുടര്‍ന്നാണ്  പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it