kozhikode local

ഭാരവാഹി തിരഞ്ഞെടുപ്പ്: ലീഗില്‍ വിഭാഗീയത രൂക്ഷം

വടകര: ഭാരവാഹികളെ നിശ്ചയിച്ചതിനെ ചൊല്ലി വടകര മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷം. കഴിഞ്ഞ ദിവസം നടന്ന മണ്ഡലം  തിരഞ്ഞെടുപ്പില്‍പ്രസിഡന്റായി എംസി വടകരയേയും  സെക്രട്ടറിയായി ഒ കെ കുഞ്ഞബ്ദുല്ലയെയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു ഭാരവാഹികളുടെ  തിരഞ്ഞെടുപ്പാണ് പാര്‍ട്ടിക്ക് തലവേദനയായത്. സമവായത്തിലൂടെ ഏഴ്  ഉപ ഭാരവാഹികളെതിരഞ്ഞെടുക്കാനാണ്   മുനിസിപ്പല്‍, ഏരിയ  പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍, ഈ തീരുമാനം മറികടന്ന്   പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് അവര്‍ക്കു വേണ്ടപ്പെട്ട സഹ ഭാരവാഹികളെ നോമിനേറ്റ് ചെയ്തതാണ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനും കാരണമായത്. മൂന്ന് വൈസ് പ്രസിഡന്റ്, മൂന്ന് ജോയിന്റ് സെക്രട്ടറി, ട്രഷറര്‍എന്നിവരെയാണ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് നോമിനേറ്റ്‌ചെയ്തത്. സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കണമെന്നായിരുന്നു മണ്ഡലം കൗണ്‍സില്‍ തീരുമാനം. എന്നാല്‍, ഇതിന്‌വിരുദ്ധമായി വടകര മുനിസിപ്പല്‍ ഏരിയാ കമ്മിറ്റിയും, ഒഞ്ചിയം, അഴിയൂര്‍, ഏറാമല, ചോറോട് പഞ്ചായത്ത് കമ്മിറ്റികളും നല്‍കിയ ഭാരവാഹികളുടെ പേരുകള്‍പരിഗണിക്കാതെ വടകര മണ്ഡലം മുസ് ലിം ലീഗ്  ഭാരവാഹികളെ നിശ്ചയിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് 68വോട്ടിന് പരാജയപ്പെട്ട നേതാവിനെയാണ് പുതിയ  മണ്ഡലം വൈസ്പ്രസിഡന്റായി നോമിനേറ്റ് ചെയ്തത്.  അണികള്‍ക്ക് സ്വീകാര്യരല്ലാത്ത നേതാക്കളെ നോമിനേഷനിലൂടെ സ്ഥാനങ്ങളില്‍ അടിച്ചേല്‍പിച്ചു എന്നാണ് ആരോപണം. വിവിധ കമ്മിറ്റികളുടെ അവകാശംമണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ തീരുമാനത്തിലൊതുക്കിയനടപടിക്കെതിരേ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികള്‍ സംസ്ഥാന, ജില്ലാറിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പല്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റിന്റെനേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടഭാരാവാഹികളുടെ നടപടി ഏകപക്ഷീയമാണെന്നും, ഈ തീരുമാനം തിരുത്തണമെന്നും ആവശ്യം ഉയര്‍ന്നു. ഈ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മണ്ഡലംകമ്മിറ്റി നടത്തുന്ന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാനും, മുഴുവന്‍ പരിപാടികളും ബഹിഷ്‌കരിക്കാനുള്ള നീക്കവുമുണ്ട്. സമാന്തര പ്രവര്‍ത്തനവുമായിമുന്നോട്ട് പോവാന്‍ കീഴ് ഘടങ്ങള്‍ക്കും മുനിസിപ്പല്‍ കമ്മിറ്റിനിര്‍ദേശം നല്‍കുകയും ചെയ്തതായി വിവരമുണ്ട്. വരുംദിവസങ്ങളില്‍ ലീഗിലെ വിഭാഗീയത തെരുവിലെത്തുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it