kasaragod local

ഭാരത് ബീഡിയിലെ മുഴുവന്‍ തൊഴിലാളികളെയും ക്ഷേമപദ്ധതിയില്‍ അംഗങ്ങളാക്കാന്‍ തീരുമാനം

കാസര്‍കോട്: ഭാരത് ബീഡി കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളെയും, ബീഡിത്തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളാക്കാന്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ബീഡിനിര്‍മാണ മേഖലയിലെ ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും ഭാരത് ബീഡി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
2011 മുതലുള്ള തൊഴിലാളിക്ഷേമ വിഹിതവും, തൊഴിലുടമ ക്ഷേമ വിഹിതവും, 2018 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഗഡുക്കളായി അടയ്ക്കും. ഭാരത് ബീഡി കമ്പനിയിലെ നിലവില്‍ പാസില്ലാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും പാസ് നല്‍കും. നിലവില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കൂ.
തൊഴിലാളി തൊഴിലുടമാ അംശാദായ കുടിശ്ശിക 2018 മാര്‍ച്ച് മുതല്‍ ഡിസംബര്‍ മാസം വരെയുള്ള മാസങ്ങളില്‍ 8 തുല്യ ഗഡുക്കളായി അടക്കാമെന്ന് സമ്മതിച്ചു.
ട്രേഡ് യൂനിനുകളെ പ്രതിനിധീകരിച്ച് കെ പി സഹദേവന്‍, പൂക്കോടന്‍ ചന്ദ്രന്‍, കെ നാരായണന്‍, പി നാരായണന്‍, കെ കുഞ്ഞിരാമന്‍, ഡി സുബ്ബണ്ണ, പി നാരായണന്‍, വി സുരേന്ദ്രന്‍, കെ ഭാസ്‌കരന്‍, ടി പിശ്രീധരന്‍, കെ ശാരദ (സിഐടിയു), കെ എം ശ്രീധരന്‍, പി പി ക്യഷ്ണന്‍ (ഐഎന്‍ടിയുസി), പലേരി മോഹനന്‍, അമന്നായ (എഐടിയുസി), വി വി ബാലകൃഷ്ണന്‍, കെ കുമാരന്‍, ടി കൃഷ്ണന്‍ (ബിഎംഎസ്), എം കുഞ്ഞമ്പു (എച്ച്എംഎസ്), ടി അബ്ദുര്‍റഹ് മാന്‍, ടി കെ ഹുസയ്ന്‍ (എസ്ടിയു) തുടങ്ങിയവരും, തൊഴിലുടമകളെ പ്രതിനിധീകരിച്ച് ബി നാരായണ പൈ, എം അശോക് ഷേണായ്, ദയാനന്ത്, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ കെ എം സുനില്‍, റീജ്യനല്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ കെ സജീവന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it