Flash News

ഭാരത് ബന്ദിനിടെ വെടിവെപ്പ് നടത്തിയത് ബിജെപി നേതാവ്;ദൃശ്യങ്ങള്‍ പുറത്ത്

ഭാരത് ബന്ദിനിടെ വെടിവെപ്പ് നടത്തിയത് ബിജെപി നേതാവ്;ദൃശ്യങ്ങള്‍ പുറത്ത്
X
ന്യൂഡല്‍ഹി: എസ് സി-എസ്ടി നിയമം ഭേദഗതി ചെയ്ത സുപ്രിംകോടതി ഉത്തരവിനെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വെടിവെപ്പുനടത്തിയത് ബിജെപി നേതാവ്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ദലിത് പ്രക്ഷോഭകര്‍ക്ക് നേരെ ബിജെപി നേതാവ് രാജ സിങ് ചൗഹാന്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ കഴിഞ്ഞദിവസം പുറത്തുവിട്ടു. ഇയാളുടെ വെടിയേറ്റ് മൂന്ന് ദലിതര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.



ഭാരത് ബന്ദില്‍ നടന്ന വെടിവെപ്പ് എന്ന നിലയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ദലിത് പ്രക്ഷോഭകരല്ല മറിച്ച് ഇവര്‍ക്ക് നേരെ രാജ സിങ് ചൗഹാനാണ് വെടിയുതിര്‍ത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരെയാണ് ദലിത് സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചത്. 12 പേര്‍ക്കാണ് ഭാരത് ബന്ദില്‍ ജീവന്‍ നഷ്ടമായത്.
കഴിഞ്ഞ മാര്‍ച്ച് 20നാണ് എസ് സി എസ്ടി അതിക്രമം തടയല്‍ നിയമം ഭേഗഗതി ചെയ്ത് സുപ്രീംകോടതി വിധി വന്നത്. ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ദലിത് പീഡന പരാതികളില്‍ അറസ്റ്റ് പാടുള്ളൂവെന്നും ജാമ്യം നിഷേധിക്കാവൂ എന്നുമായിരുന്നു സുപ്രീം കോടതി വിധി. നിരപരാധികളെ ശിക്ഷിക്കാന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതി നടപടി.
Next Story

RELATED STORIES

Share it