Flash News

ഭാരത് നെറ്റ് പദ്ധതി അവസാന ഘട്ടത്തിന് ഇന്ന് തുടക്കം



ന്യൂഡല്‍ഹി: 2019 മാര്‍ച്ചോടെ എല്ലാ പഞ്ചായത്തുകളിലും അതിവേഗ ബ്രോഡ്ബാ ന്‍ഡ് കണക്ഷന്‍ എത്തിക്കുന്നതിനുള്ള ഭാരത് നെറ്റ് പദ്ധതിയുടെ അവസാനഘട്ടത്തിന് ഇന്നു തുടക്കമാവും. 34, 000 കോടിയുടെ പദ്ധതിയാണ് ഇതെന്ന് ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജന്‍ അറിയിച്ചു. ഒന്നാംഘട്ടത്തില്‍ ഒരുലക്ഷം ഗ്രാമപ്പഞ്ചായത്തുകള്‍ ഇതിന്റെ ഗുണഭോക്താക്കളായിക്കഴിഞ്ഞു. മൊത്തം 45,000 കോടിയുടെ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 10,000 കോടി ചെലവഴിച്ചിട്ടുണ്ട്. രണ്ടാംഘട്ട ഭാരത് നെറ്റ് പദ്ധതിക്കായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ടെലികോം മന്ത്രാലയം ധാരണാപത്രം ഒപ്പുവയ്ക്കും. ഇതിനായി നവംബര്‍ 13ന് ഡല്‍ഹിയില്‍ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് കോണ്‍ഫറന്‍സ് നടക്കും. എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോ ണ്‍, ഐഡിയ തുടങ്ങിയ കമ്പനികളാവും ഭാരത്‌നെറ്റിന്റെ ഭാഗമാവുക.
Next Story

RELATED STORIES

Share it