palakkad local

ഭാരതപ്പുഴ സംരക്ഷണം: അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി വേണം

പാലക്കാട്: ഭാരതപ്പുഴയിലേക്കുള്ള മാലിന്യനിക്ഷേപവും കൈയേറ്റവും തടയാന്‍ കര്‍ശന നിരീക്ഷണവും ശക്തമായ നടപടികളും വേണമെന്ന് നിര്‍ദ്ദേശം. ജില്ലാ പഞ്ചായത്ത് ഹരിത കേരളമിഷനുമയി കൈകോര്‍ത്ത് നടപ്പാക്കുന്ന 'ഭാരതപുഴ പുനരുജ്ജീവന' പദ്ധതിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക ശില്‍പശാലയിലാണ് അഭിപ്രായമുയര്‍ന്നത്. നദീതീരത്തെ മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ ആവശ്യകത,  പ്രശ്‌ന പരിഹാരത്തില്‍ പോലിസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സമൂഹത്തില്‍  നിന്നുള്ള അനുകൂല സമീപനം, നദിയുടെ നീരൊഴുക്ക് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയ സമ്മിശ്ര അഭിപ്രായങ്ങളും ശില്‍പശാലയില്‍ ഉയര്‍ന്നു. ജില്ലയിലെ വാര്‍ഡ് തലം മുതലുള്ള ജലസ്രോതസ്സുകളുടെ കൃത്യവും വ്യക്തവുമായ കണക്കെടുത്ത്് അവയുടെ നവീകരണവും ശുചീകരണവും സുസ്ഥിരപരിപാലനവും പദ്ധതിയോടനുബന്ധിച്ച് ഉറപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പദ്ധതി നടത്തിപ്പിനായി ബ്ലോക്ക്- ഗ്രാമ പ്പഞ്ചായത്ത് -മുനിസിപ്പാലിറ്റി- ജില്ലാതലത്തിലും  സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റില്‍ ഭാരതപുഴ പുനരുജ്ജീവനത്തിനായി അഞ്ച് കോടി നീക്കിവച്ചത് പദ്ധതിയുടെ വിജയമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ശില്‍പശാലയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദു ല്‍ സലിം, ഐആര്‍ടിസി കണ്‍സള്‍ട്ടന്റ് ഡോ. വാസുദേവന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, പദ്ധതി കോര്‍ കമ്മിറ്റി അംഗം എന്‍ ബി ഗോവിന്ദ രാജന്‍, ഐഎം സതീശന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it