malappuram local

ഭാരതപ്പുഴയുടെ തീര കൈയേറ്റത്തിന് എതിരേ ജനകീയ മനുഷ്യകര മതില്‍



തിരുന്നാവായ: അനുദിനം ക്രമാതീതമായി ഭാരതപ്പുഴയുടെ തീരങ്ങള്‍ കൈയേറുന്നതിനെതിരെ പരിസ്ഥിതി പക്ഷാചരണത്തിന്റെ ഭാഗമായി റീ-എക്കൗ പ്രവര്‍ത്തകര്‍ നിള തീരത്ത് മനുഷ്യ കര മതില്‍ തീര്‍ത്തു. തീര കൈയേറ്റത്തിനെതിരെയും മലിനീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ഭാരതപ്പുഴയുടെ നിലനില്‍പ്പിനെ നഷ്ടപ്പെടുത്തുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ സര്‍ക്കാര്‍ അടിയന്തിര ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇന്നുള്ള പുഴയും നമുക്ക് നഷ്ടമാവുമെന്ന് റീ-എക്കൗ മുന്നറിയിപ്പ് നല്‍കി. ഭാരതപ്പുഴയുടെ ഇരു കരകളും റീസര്‍വേ നടത്തി അതിര് കല്ലുകള്‍ സ്ഥാപിക്കണമെന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നിളയുടെ വീണ്ടെടുപ്പിനായി ജില്ല ഭരണ കൂടം നടപ്പാക്കുന്ന പുനര്‍ജനി പദ്ധതിക്കും തിരുന്നാവായ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന നിര്‍മലം നിളയോരം എന്നീ പദ്ധതികളുമായി സഹകരിക്കുവാനും പരിസ്ഥിതി സംഘടനയായ റീ-എക്കൗ തീരുമാനിച്ചു. രാവിലെ നടന്ന പരിസ്ഥിതി വിളംബര യാത്രക്ക് സികെ നവാസ്, തസ്‌ലീം ഒളകര, കെ പി ശുഹൈബ്, ഒ അനസ്, മുനീര്‍ തിരുത്തി, അഷ്‌റഫ് പാലാട്ട്, സി ഖിളര്‍  നേതൃത്വം നല്‍കി. പരിസ്ഥിതി സംഘം ജില്ല കോ-ഓഡിനേറ്റര്‍ എം പി എ ലത്തീഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് നിളയുടെ നിലനില്‍പ്പ് എന്ന വിഷയത്തില്‍ എ പ്ലസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ റീ-എക്കൗ പ്രസിഡന്റ് സിപിഎം ഹാരിസ് അധ്യക്ഷത വഹിച്ചു. നവാമുകുന്ദ ക്ഷേത്രം മാനേജര്‍ ആതവനാട് പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. യാദവ് കന്മനം, കാടാമ്പുഴ മൂസ ഗുരുക്കള്‍, കായക്കല്‍ അലി, കെ പി അലവി, സിദ്ദീഖുല്‍ അക്ബര്‍, എം കെ സതീഷ് ബാബു, മോനുട്ടി പൊയ്‌ലിശ്ശേരി, ചങ്ങമ്പള്ളി മുസ്തഫ ഗുരുക്കള്‍, സതീശന്‍ കളിച്ചാത്ത്, അബ്ദുല്‍ വാഹിദ് പല്ലാര്‍, ചിറക്കല്‍ ഉമ്മര്‍, തബ്ഷീര്‍ വി പി, നന്ദിനി മോഹനന്‍, ആര്യശ്രീ  സംസാരിച്ചു.
Next Story

RELATED STORIES

Share it