malappuram local

ഭാരതപ്പുഴയില്‍ വന്‍ മണല്‍വേട്ട: 50 ലോഡ് മണല്‍ പിടിച്ചെടുത്തു

തിരൂര്‍: ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ ഭാരതപ്പുഴയില്‍  നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി ശേഖരിച്ചു വെച്ച മണല്‍ ശേഖരങ്ങള്‍ പിടിച്ചെടുത്തു.
തൃപ്രങ്ങോട് പഞ്ചായത്തിലെ കനാല്‍ റോഡ് കടവ്, മൂച്ചിക്കല്‍, പള്ളിക്കടവ് എന്നിവിടങ്ങളിലായി ശേഖരിച്ചു വെച്ച ഏകദേശം 50 ലോഡ് പുഴ മണലാണ് ആര്‍ഡിഒയും സംഘവും പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണല്‍ തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടിലേക്കു മാറ്റി.
തിരൂര്‍ ആര്‍ഡിഒ ജെ മോബി, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ഉണ്ണി, സീനിയര്‍ ക്ലാര്‍ക്ക് അനീഷ് കുമാര്‍ ടി എസ് എന്നിവരടങ്ങിയ സംഘമാണ് കടവുകളില്‍ പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it