kasaragod local

ഭാരതത്തിന്റെ ഇതിഹാസങ്ങള്‍ ഒരാളുടേയും തറവാട്ട് സ്വത്തല്ല: ഇ എം സതീശന്‍



കാഞ്ഞങ്ങാട്: ഭാരതത്തിന്റെ ഇതിഹാസങ്ങള്‍ ഒരാളുടേയും തറവാട്ടു സ്വത്തല്ലെന്നും മറിച്ച് രാജ്യത്തിന്റെ ബഹുസ്വരതയുടെ അടയാളമാണെന്നും യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ രാജീവന്‍ കാഞ്ഞങ്ങാട് നഗറില്‍ നടന്ന യുവകലാ സാഹിതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയെയും സംസ്‌ക്കാരത്തെയും പാരമ്പര്യത്തെയും റാഞ്ചിയെടുത്ത് അന്യമത വിദ്വേഷം വളര്‍ത്തുന്ന സംഘപരിവാര്‍ അജണ്ട തിരിച്ചറിയണം. നവോത്ഥാന കാലത്ത് വലിയ പങ്കുവഹിച്ച സാമുദായിക പ്രസ്ഥാനങ്ങളുടെ തലപ്പത്തുള്ളവരുടെ ലക്ഷ്യം കേവലം സാമ്പത്തിക നേട്ടം മാത്രമായി. നവോത്ഥാനത്തിന്റെ സാധ്യതകകള്‍ പ്രയോജനപ്പെടുത്തിയാണ് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നത്. ഇതിനെതിരായി പുതിയ സാംസ്‌ക്കാരിക നവോത്ഥാന മുന്നേറ്റത്തിന് സമയമായെന്നും ഇ എം സതീശന്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എം നാരായണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, അഡ്വ. പി അജയകുമാര്‍, കെ ടി ബാബുരാജ്, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി പി ബാബു, രാഗേഷ് രാവണീശ്വരം, ജയന്‍ നീലേശ്വരം, അനിതാരാജ് സംസാരിച്ചു.   പ്രതിനിധി സമ്മേളനത്തില്‍ വത്സന്‍ പിലിക്കോട് അധ്യക്ഷത വഹിച്ചു. കവി സമ്മേളനം എഴുത്തുകാരന്‍ സുറാബ് ഉദ്ഘാടനം ചെയ്തു. അഡ്വ.രാധാകൃഷ്ണന്‍ പെരുമ്പള അധ്യക്ഷത വഹിച്ചു. ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം പ്രഫ. എം എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അജയകുമാര്‍ കോടോത്ത് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it