Flash News

ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രം ഡയറക്ടറായി കെ.എന്‍.വ്യാസ് ചുമതലയേറ്റു

ന്യൂഡല്‍ഹി :     ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിന്റെ (ബി.എ.ആര്‍.സി) പുതിയഡ യറക്ടറായി കെ.എന്‍.വ്യാസ് ചുമതലയേറ്റു. ബി.എ.ആര്‍.സിയിലെ റിയാക്ടര്‍ പ്രൊജക്ട് ഗ്രൂപ്പിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ആയിരുന്നു ഇദ്ദേഹം.
ബി.എ.ആര്‍.സി ട്രെയിനിംഗ് സ്‌കൂളിലെ 22-ാമത് ബാച്ചില്‍ നിന്നും ബിരുദമെടുത്ത വ്യാസ്‌കഴിഞ്ഞ 36 വര്‍ഷത്തിനിടെആണവറിയാക്ടറുകളിലെ ഇന്ധനങ്ങളുടെ രൂപകല്പനയിലും വിശകലനത്തിലും പരിചയസമ്പന്നാണ്. ഫ്രാന്‍സിലെ ഐറ്ററില്‍സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ടെസ്റ്റ് ബ്ലാങ്കറ്റ്‌മൊഡ്യൂളിന്റെരൂപകല്പനയിലുംവിശകലനത്തിലും അദ്ദേഹം പങ്ക് വഹിച്ചിട്ടുണ്ട്.
ഹോമി ഭാഭ ശാസ്ത്ര സാങ്കേതികഅവാര്‍ഡ്ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക്അര്‍ഹനായ വ്യാസ് ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഓഫ് എഞ്ചിനീയറിംഗിന്റെ ഫെല്ലോകൂടിയാണ്.
Next Story

RELATED STORIES

Share it