Flash News

ഭാഗല്‍പൂര്‍ കലാപം:കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യാപേക്ഷ തള്ളി

ഭാഗല്‍പൂര്‍ കലാപം:കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യാപേക്ഷ തള്ളി
X
പട്‌ന: മുസ് ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ രാമനവമി ആഘോഷങ്ങളുടെ മറവില്‍ കലാപമുണ്ടാക്കിയ സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യാപേക്ഷ കോടതി തള്ളി.കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെയുടെ മകന്‍ അരിജിത് ശാശ്വതിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.



ഞായറാഴ്ചയാണ് അരിജിത് ശാസ്വതിനെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തുവച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് അരജിത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 17ന് മുസ് ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ അരിജിത് ശാസ്വത് പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് കേസ്. റാലിക്ക് അനുവാദമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. വര്‍ഗീയ വിദ്വേഷം വളര്‍ത്തുക, അനുവാദമില്ലാതെ സംഘംചേരല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അരിജിത് ശാസ്വത് അടക്കം എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it