kozhikode local

ഭവന വായ്പ റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: എന്‍ജിഒഎ

ബേപ്പൂര്‍: സംസ്ഥാന ഗവ. ജീവനക്കാരുടെ ഭവന നിര്‍മാണ വായ്പാ പദ്ധതി നിര്‍ത്തലാക്കിയ ഉത്തരവ്  പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് രവിന്ദ്രന്‍  ആവശ്യപ്പെട്ടു. തസ്തികകള്‍ വെട്ടികുറയ്ക്കുന്ന നടപടി ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കരാര്‍ നിയമനവും ദിവസക്കൂലി നിയമനവും വ്യാപകമാക്കിക്കൊണ്ട് സിവില്‍ സര്‍വീസ് ഡൗണ്‍ സൈഡ് ചെയ്യുന്നത് അംഗീകരിക്കാനാവില്ല.
കേരള എന്‍ജിഒ അസോസിയേഷന്‍ മീഞ്ചന്ത ബ്രാഞ്ച് സമ്മേളനം ബേപ്പൂര്‍ നടുവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡണ്ട് എന്‍ പി ബാലകൃഷണനും സംഘടനാ ചര്‍ച്ച സെക്രട്ടറി ശശികുമാര്‍ കാവാട്ടും ഉദ്ഘാടനം ചെയ്തു.
നേതാക്കളായ സി പ്രേമവല്ലി, എം ടി മധു, കെ  വിനോദ് കുമാര്‍, കെ പ്രദീപന്‍, ഡിസിസി ജനറല്‍ സെക്രട്ടറി രമേശ് നമ്പിയത്ത്, കെ അബ്ദുള്‍ ഗഫൂര്‍, രാജീവന്‍ തിരുവച്ചിറ, കെ മാധവന്‍, ടി ഹരിദാസന്‍, സി കെ സതീശന്‍,സിജു കെ നായര്‍, വി എം ചന്ദ്രന്‍, സി കെ പ്രകാശന്‍, എന്‍ ടി ജിതേഷ്, എം ഷിബു, കെ കെ പ്രമോദ് കുമാര്‍, വി പി രജീഷ് കുമാര്‍, രഞ്ജിത്ത് ചേമ്പാല, എന്‍ പി രജ്ഞിത്ത്, സിദ്ധിഖുല്‍ അക്ബര്‍, മധു രാമനാട്ടുകര, കെ വി ബാലകൃഷ്ണന്‍, സി രാധ  സംസാരിച്ചു.
Next Story

RELATED STORIES

Share it