ഭവനസഹായം: ജാഗ്രത പാലിക്കണം- മന്ത്രി കെ ടി ജലീല്‍

തൃശൂര്‍: തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭവനനിര്‍മാണ സഹായം വാര്‍ഡ് അടിസ്ഥാനത്തില്‍ തുല്യമായി വിഭജിച്ചു നല്‍കുന്ന ഗുണഭോക്തൃ തിരഞ്ഞെടുപ്പു രീതി അവസാനിപ്പിക്കണമെന്നും അര്‍ഹതയുള്ളവരിലേക്ക് മാത്രം ആനുകൂല്യങ്ങള്‍ എത്തിക്കാനുള്ള ജാഗ്രത കാട്ടണമെന്നും തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. പെരിങ്ങോട്ടുകരയില്‍ ലൈഫ് മിഷന്റെ ഭാഗമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച 96 വീടുകളുടെ താക്കോല്‍ദാനവും ബ്ലോക്ക് പഞ്ചായത്ത് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 40,000 അനര്‍ഹരാണ് വിവിധ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നത്. വീടുകള്‍ക്കുള്ള സഹായം കൈപ്പറ്റാന്‍ അനര്‍ഹരെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഹനാന്‍: കര്‍ശന
നടപടിയെടുക്കണം: വി എസ്
തിരുവനന്തപുരം: ഹനാനെതിരേ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം അഴിച്ചുവിട്ടവര്‍ക്കെതിരേ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പെണ്‍കുട്ടിക്ക് നേരെ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ബാധ്യത പോലിസ് നിറവേറ്റണമെന്നു വിഎസ് പറഞ്ഞു.
ഹനാന് പൂര്‍ണ
പിന്തുണ: കാനം
തിരുവനന്തപുരം: ജീവിതത്തിലെ കഠിനതകളോട് പൊരുതുന്ന ഹനാനെപ്പോലുള്ളവര്‍ക്കൊപ്പമായിരിക്കും സിപിഐ നിലകൊള്ളുകയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it