Kollam Local

ഭര്‍ത്തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കരുനാഗപ്പള്ളി: ഭര്‍ത്തൃ ഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കോഴിക്കോട് സുനാമി കോളനിയില്‍ തൈമൂട്ടില്‍ വീട്ടില്‍ രാജേഷ് എന്ന ദീപേഷിനെ (37) ആണ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പ് അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യ തൃക്കുന്നപ്പുഴ പള്ളിപ്പാട് പുണ്ണീശന്‍പറമ്പില്‍ നിള പ്രകാശ് (25) കഴിഞ്ഞ ഫെബ്രുവരി 24 ന് വൈകീട്ട്  3.30 നാണ് അയണിവേലി കുളങ്ങരയിലെ ഭര്‍ത്തൃ ഗൃഹത്തില്‍ തൂങ്ങി ആമഹത്യക്ക് ശ്രമിച്ചത്.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇവരെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് 5 ന് രാവിലെ മരണപ്പെട്ടു. അഞ്ചു വര്‍ഷം മുമ്പാണ് പൂജാരിയായ രാജേഷ് എന്ന ദീപേഷുമായി നിളയുടെ വിവാഹം നടന്നത്.
ഇവര്‍ക്ക് ഒരു പെണ്‍ കുഞ്ഞുമുണ്ട്. ഇരുവരും തമ്മില്‍ പിണങ്ങി കഴിയുകയായിരുന്നു. നിരന്തരമായി തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നിള കോടതിയെ സമീപിച്ചിരുന്നു.
പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് തൃക്കുന്നപ്പുഴയിലെ നിളയുടെ വീട്ടില്‍ നിന്നും ഭര്‍ത്താവ് നിളയെ അയണിവേലി കുളങ്ങരയിലെ വീട്ടല്‍ വിളിച്ചു കൊണ്ടുവരികയായിരുന്നു. പിന്നീടാണ് ആത്മഹത്യക്ക് നിള ശ്രമിച്ചതെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it