ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

കുണ്ടറ (കൊല്ലം): വാക്തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. യുവാവിനെ  നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. കുണ്ടറ കേരളപുരം വേലംകോണം സുമിനാ മന്‍സിലില്‍ നജീമിന്റെ മകള്‍ സുമിന (28)യാണ് മരിച്ചത്. ഭര്‍ത്താവ് നിഷാദ് (30) പോലിസ് നിരീക്ഷണത്തില്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശനിയാഴ്ച രാത്രി എട്ടോടെ കേരളപുരം എടവട്ടത്തു സുമിനയും മാതാപിതാക്കളും താമസിച്ചിരുന്ന വാടകവീട്ടിലായിരുന്നു സംഭവം. ഏതാനും മാസങ്ങളായി ഇരുവരും അകല്‍ച്ചയിലായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ നിഷാദും സുമിനയുമായി വഴക്കുണ്ടായി. ഇതിനിടെ നിഷാദ് സുമിനയെ മര്‍ദിക്കുകയും കത്തിയെടുത്തു കുത്തുകയുമായിരുന്നെന്നു പോലിസ് പറയുന്നു. മാതാപിതാക്കളും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ചേര്‍ന്നു നിഷാദിനെ പിടിച്ചുമാറ്റി. തുടര്‍ന്നു നാട്ടുകാര്‍ ഇയാളെ പോലിസിലേല്‍പ്പിക്കുകയായിരുന്നു. സുമിനയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story

RELATED STORIES

Share it