Kollam Local

ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ദ്രോഹിക്കുന്നുവെന്ന് യുവതിയുടെ പരാതി

കൊല്ലം:വിവാഹബന്ധം വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയുമൊത്ത് കഴിയുന്ന ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് തന്നെയും രണ്ടുമക്കളെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും സംഘം ചേര്‍ന്ന് ആക്രമിച്ച് വസ്തുവകകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഭാരതീപുരം മുംതാസ്  മന്‍സിലില്‍ എസ്എം സീനാബീഗം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പും കോടതിയുടെ സംരക്ഷണ ഉത്തരവും ഉണ്ടായിട്ടും ഏരൂര്‍ പോലിസ് തനിക്കും മകള്‍ക്കും നീതി നിഷേധിക്കുകയാണ്. 1999 ഒക്‌ടോബര്‍ 21ന് ആയിരുന്നു പത്തടി പേഴുവിള വീട്ടില്‍ റഹിം തന്നെ വിവാഹം കഴിച്ചതെന്ന് സീന പറഞ്ഞു. മൂന്നുമക്കളില്‍ ഇളയകുട്ടി മരിച്ചുപോയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷ്ങ്ങളായി റഹിം തന്നെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയൊടൊപ്പമാണ് കഴിയുന്നത്. കൂടാതെ തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിന്‌വേണ്ടി സ്ഥലത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകരും ഗുണ്ടകളുമായി ചേര്‍ന്നു പലതവണ ആക്രമണം നടത്തിയിരുന്നു.  ഇതുമൂലം തനിക്കും മക്കള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. വിവാഹസമയത്ത് മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണ്ണാഭരണങ്ങളും മറ്റും ഇതുവരെ തിരികെ നല്‍കിയിട്ടില്ല. ഭര്‍ത്താവ് സ്വത്തുക്കള്‍ നഷ്‌ടെപ്പടുത്തുമെന്ന ആശങ്കയില്‍ അദ്ദേഹത്തിന്റെ സഹോദരന്റെ പേരില്‍ എഴുതി നല്‍കി അതില്‍ 20 ലക്ഷത്തിലധികം രൂപ ചെലവിട്ട് വീട് വച്ചിരിക്കുകയാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ജില്ലാകലക്ടര്‍ക്കും റൂറല്‍ പൊലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികളെടുക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏരൂര്‍ പൊലിസാകട്ടെ ഭര്‍ത്താവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ നടപടിയെടുക്കാന്‍ മടിക്കുകയാണ്. തന്റെയും കുട്ടികളുടെയും ജീവനും സ്വത്തിനും ഭീഷണിയുണ്ടാകരുതെന്നും ദുഷ്പ്രചരണത്തില്‍ നിന്നും മാനസിക പീഡനങ്ങളില്‍ നിന്നും ഭര്‍ത്താവും കൂട്ടാളികളും പിന്‍മാറണമെന്നും നീതപീഠത്തില്‍ നിന്നും അധികാരികളില്‍ നിന്നും ലഭിച്ചിട്ടുള്ള അനുകൂല ഉത്തരവുകള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും സീനാബീഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it