ഭര്‍ത്താവിന്റെ സംസ്കാര ചടങ്ങ് നടത്താന്‍ യുവതി മക്കളെ പണയംവച്ചു
BY Sumeera SMR18 Feb 2016 8:46 PM GMT
Sumeera SMR18 Feb 2016 8:46 PM GMT
ഭുവനേശ്വര്‍: ഭര്‍ത്താവിന്റെ ഭൗതിക ശരീരം മറവുചെയ്യാന്‍ പണമില്ലാത്തതിന്റെ പേരില്‍ 13ഉം, 11ഉം വയസ്സായ ആണ്മക്കളെ അമ്മ അയല്ക്കാരന് പണയം വച്ചു.ഒഡീഷയിലെ ഗാദുലി ഗ്രാമത്തിലാണ് സംഭവം.
സാബിത്രി നായക് എന്ന ആദിവാസി യുവതിയാണ് ഭര്‍ത്താവ് റെയ്ബന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി മുകേഷ് (13), സുകേഷ് (11) എന്നീ മക്കളെ പണയം വച്ചത്. ദീര്‍ഘനാളായി കിടപ്പിലായിരുന്ന റെയ്ബന്റെ ചികില്‍സയ്ക്കായി കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും ഇവര്‍ ചെലവഴിച്ചിരുന്നു. പണമില്ലാതെയായതോടെ മക്കളുടെ പഠനം നേരത്തെ നിര്‍ത്തിയിരുന്നു. നിവൃത്തിയില്ലാത്തതിനാലാണ് മക്കളെ പണയം വയ്ക്കേണ്ടിവന്നതെന്ന് സാബിത്രി പറഞ്ഞു. കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് റെയ്ബ മരിച്ചത്. എന്നാല്‍ മക്കളെ പണയം വച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തായത്. അയല്ക്കാരന്റെ കാലികളെ മേയ്ക്കുന്ന ജോലിയാണ് സാബിത്രിയുടെ മക്കള്‍ ഇപ്പോള്‍ ചെയ്യുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT