Flash News

ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി പിടിയില്‍



ഇടുക്കി: ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. മാങ്കുളം വിരിപാറ മക്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനി(37)യെയാണ് ശാന്തന്‍പാറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് പോലിസ് ഇവരെ വീട്ടില്‍ നിന്നു പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞയാഴ്ച വിരിപാറയിലെ വീട്ടില്‍ വച്ച് ബിജുവിന്റെ മാതാവ് അച്ചാമ്മയെ മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മരുമകള്‍ മിനി മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരാണ് അച്ചാമ്മയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കഴുത്തി ല്‍ മുറിവേറ്റിട്ടുണ്ടെന്നു കണ്ടെത്തുകയും തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോലിസ് അന്വേഷണത്തിലാണ് മിനി അച്ചാമ്മയെ കേബിള്‍ വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വിവരം കണ്ടെത്തിയത്. പ്രതിയുടെ വഴിവിട്ട ബന്ധം അച്ചാമ്മ കാണാനിടയായതാണ് കൊലപാതകശ്രമത്തിനു കാരണമായതെന്നു പറയുന്നു.
Next Story

RELATED STORIES

Share it