kannur local

ഭരണാനുമതി ലഭിച്ച റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ തുടങ്ങും

കണ്ണൂര്‍: ജില്ലയിലെ ഭരണാനുമതി ലഭിച്ച പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. കൂത്തുപറമ്പ് മണ്ഡലത്തിലെ 38 റോഡുകളാണ് തകര്‍ന്നത്. കൂട്ടുപുഴ പാലത്തിനടുത്ത് കെഎസ്ടിപി റോഡിലെ വന്‍ കുഴികള്‍ കാരണം കര്‍ണാടകയിലേക്ക് പോകുന്ന വഴിയില്‍ എന്നും തടസ്സമാണ്.
ജില്ലയിലെ മിക്ക റോഡുകളുടെയും സ്ഥിതി ശോചനീയമാണെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.—പട്ടയം വിതരണം ചെയ്യാന്‍ ലാന്റ് ട്രൈബ്യൂണല്‍ ഓഫിസുകളില്‍ നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ അവ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഊര്‍ജിത നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.
ഫെബ്രുവരിയില്‍ മെഗാ പട്ടയമേള നടത്തി 80 ശതമാനം പട്ടയവും നല്‍കാനാവുമെന്നും കലക്ടര്‍ പറഞ്ഞു.— ടി വി രാജേഷ്, സണ്ണി ജോസഫും ചൂട്ടാട് ബീച്ച്, വയലപ്ര-പരപ്പ ടൂറിസം പദ്ധതികളുടെ നടത്തിപ്പിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും.
ചൂട്ടാട് ബീച്ചില്‍ ലൈറ്റ് സ്ഥാപിക്കാന്‍ ഡിടിപിസി ഫണ്ടനുവദിക്കും. മാടായിക്കാവ്-കാസര്‍കോട് ലോ ഫ്‌ളോര്‍ ബസ് അറ്റകുറ്റപ്പണി നടത്തി ഉടന്‍ സര്‍വീസ് ആരംഭിക്കും.പട്ടുവം കോട്ടക്കീല്‍ കടവ് പ്രവൃത്തി രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എക്‌സി. എന്‍ജിനീയര്‍ മറുപടി നല്‍കി. വികലാംഗ സൗഹൃദ ജില്ലയുടെ ഭാഗമായുളള പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ മറുപടി നല്‍കി. റോഡില്‍ തടസ്സമാവുന്ന ബസ് ഷെല്‍ട്ടറുകള്‍ മാറ്റും.
കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിക്കാന്‍ അടിയന്തര നടപടിയെടുക്കും. പ്ലാന്‍ സ്‌പേസ് എന്ന സോഫ്റ്റ്‌വെയറില്‍ വകുപ്പുകള്‍ പദ്ധതി സംബന്ധിച്ച പുരോഗതിയും മറ്റും രേഖപ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
എംഎല്‍എമാരായ ടി വി രാജേഷ്, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ മുഹമ്മദ് അസ്‌ലം, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല സംസാരിച്ചു.
Next Story

RELATED STORIES

Share it