kannur local

ഭരണസുതാര്യത യുഡിഎഫിന്റെ ശക്തി: ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: ഭരണസുതാര്യതയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശക്തിയെന്നും തര്‍ക്കങ്ങളും വിവാദങ്ങളുമുണ്ടാക്കി സംസ്ഥാനത്തിന്റെ സാധ്യതകളെ ഇല്ലാതാക്കാന്‍ യുഡിഎഫ് ഇനിയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
താണ സാധു കല്യാണമണ്ഡപത്തില്‍ യുഡിഎഫ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. നിഷേധാത്മക നിലപാട് ഇനിയെങ്കിലും ഇടതുപക്ഷം അവസാനിപ്പിക്കണം. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ ബഹിഷ്‌കരണം സിപിഎമ്മിന്റെ അണികള്‍ പോലും തള്ളി. സര്‍ക്കാരിന്റെ ഓരോ പദ്ധതികളെയും എതിര്‍ക്കുകയായിരുന്നു എല്‍ഡിഎഫ്. എന്നാല്‍ ഇക്കാര്യം സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താനാവാത്തതിനാലാണ് സമരങ്ങളെല്ലാം പരാജയപ്പെട്ടത്. സര്‍ക്കാരിന്റെ ഏറ്റവും പ്രസക്തമായ തീരുമാനമാണ് മദ്യലഭ്യത കുറയ്ക്കുകയെന്നത്. തുടക്കം മുതല്‍ പരിഹാസ്യത്തോടെയാണ് എല്‍ഡിഎഫ് സമീപിച്ചത്. എന്നാല്‍ പരാതികള്‍ പറയേണ്ട നിയമസഭയില്‍ നിന്നു ഇടതുപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സംസ്ഥാന ചെയര്‍മാന്‍ പി പി തങ്കച്ചന്‍, മന്ത്രി കെ സി ജോസഫ്, കെ സുധാകരന്‍, വി കെ അബ്ദുല്‍ഖാദര്‍ മൗലവി, ജോസഫ് എം പുതുശ്ശേരി, കെ എം ഷാജി എംഎല്‍എസംസാരിച്ചു.
കെ പി നൂറുദ്ദീന്‍, അബ്ദുര്‍റഹ്മാന്‍ കല്ലായി, പി കുഞ്ഞുമുഹമ്മദ്, എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, സി എ അജീര്‍, സുമാബാലകൃഷ്ണന്‍, മമ്പറം ദിവാകരന്‍, സജീവ് ജോസഫ്, കെ സുരേന്ദ്രന്‍, സതീശന്‍ പാച്ചേനി, കരീം ചേലേരി, ടി സിദ്ദീഖ്, എം നാരായണന്‍, പി രാമകൃഷ്ണന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it