Flash News

ഭരണസംവിധാനങ്ങള്‍ ചരിത്രങ്ങളെ ശ്മശാനഭൂമിയാക്കുന്നു : സെമിനാര്‍

ഭരണസംവിധാനങ്ങള്‍ ചരിത്രങ്ങളെ ശ്മശാനഭൂമിയാക്കുന്നു : സെമിനാര്‍
X


കുവൈറ്റ്‌സിറ്റി: ഇന്ത്യാരാജ്യത്ത് മായാതെകിടക്കുന്ന ചരിത്രങ്ങളെ ശ്മശാനഭൂമിയാക്കുന്ന ഉത്തരവാദിത്തമാണു ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഹിന്ദുത്വഫാഷിസ്റ്റ്ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.  ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 'ബാബരിമസ്ജിദിന്റെ തകര്‍ച്ച ഭരണഘടനയുടെ തകര്‍ച്ച 'എന്ന വിഷയത്തില്‍ മഹബൂല വസന്ത് ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു സെമിനാര്‍.
അഷറഫ് കാളത്തോട് ഉദ്ഘാടനം ചെയ്തു. ബാബുചാക്കോള, രാജേഷ്ബാബു,
ഒഐസിസി കുവൈറ്റ്‌നാഷണല്‍ജനറല്‍സെക്രട്ടറി പ്രേംസന്‍ കായംകുളം, ജനപക്ഷം കുവൈറ്റ് കണ്‍വീനര്‍ സാലക്‌സ് കുര്യന്‍, കെ കെ എം എ വൈസ് പ്രസിഡന്റ് എ വി മുസ്തഫ, കുവൈറ്റ് ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം കേരളസ്‌റ്റേറ്റ് കമ്മിറ്റി മെംബര്‍ നൗഷാദ്തളിപ്പറമ്പ് സംസാരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ്്  ്‌കേരളപ്രസിഡന്റ മുസ്തഫമുളയങ്കാവ് അധ്യക്ഷതവഹിച്ചു
Next Story

RELATED STORIES

Share it