wayanad local

ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം



കല്‍പ്പറ്റ: മാതൃഭാഷയെ അവഗണിച്ച് ഇംഗ്ലീഷ് പഠിക്കണമെന്നുള്ള പരിഷ്‌കാര ചിന്ത ഉപേക്ഷിക്കണമെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് സര്‍വശിക്ഷാ അഭിയാനും ചേര്‍ന്നു സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഏകദിന സെമിനാറും എസ്‌കെഎംജെ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ഓരോ ജനവിഭാഗത്തിന്റെയും അസ്തിത്വത്തിന്റെ ഭാഗമാണ് അവരുടെ ഭാഷ. ഭാഷകള്‍ ഇല്ലാതാവുന്നതോടെ ഒരു സംസ്‌കാരം ഇല്ലാതാവും. കാലക്രമേണ ആ ജനത തന്നെ ഇല്ലാതാവുന്നതാണ് ചരിത്രം- അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വായനയുടെ സാമൂഹികപാഠം എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ പി കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിനൊരു പുസ്തകം പദ്ധതി പ്രകാരമുള്ള പുസ്തകം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം ബാബുരാജിനും അധ്യാപകര്‍ ശേഖരിച്ച പുസ്തകം ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ ജെ ലീനയ്ക്കും കൈമാറി. അധ്യാപക അവാര്‍ഡ് ജോതാക്കളായ സി ജയരാജന്‍, എം എ പൗലോസ് എന്നിവരെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുല്‍ ഖാദര്‍, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി എന്‍ ബാബുരാജ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഒ പ്രമോദ്,  വൈത്തിരി ബിപിഒ എ കെ ഷിബു, എസ്‌കെഎംജെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം ബി വിജയരാജന്‍, ഷാജി പുല്‍പ്പള്ളി, വിപിന്‍ ബോസ്, പ്രീത ജെ പ്രിയദര്‍ശിനി, സി ഇസ്മായില്‍, വിഷ്ണുമായ, സുല്‍ത്താന സംസാരിച്ചു.
Next Story

RELATED STORIES

Share it