ഭരണഘടന ഭീഷണി നേരിടുന്നതായി ഗോവ ആര്‍ച്ച് ബിഷപ്

പനാജി: രാഷ്ട്രീയത്തില്‍ കത്തോലിക്കര്‍ സജീവമായി ഇടപെടണമെന്ന് ഗോവ ആര്‍ച്ച് ബിഷപ് നെരി ഫെറാരോ. ഇന്ത്യന്‍ ഭരണഘടന ഭീഷണി നേരിടുകയാണെന്നും ഒരു തരം ഏകശിലാത്മകത രാജ്യത്തിനു മേല്‍ പിടിമുറുക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഞായറാഴ്ച പുറത്തിറക്കിയ വാര്‍ഷിക പാസ്റ്ററല്‍ ലെറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസികള്‍ രാഷ്ട്രീയ മേഖലയില്‍ സജീവമായി ഇടപെടുന്നത് ഉചിതമായിരിക്കും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ പുഴുക്കുത്തുകളില്‍ നിന്നു വിട്ടുനില്‍ക്കുകയും വേണം. അഴിമതിക്കെതിരായ പോരാട്ടം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it