kozhikode local

ഭരണഘടന പോലും സംരക്ഷിക്കാന്‍ ജനം സമരം ചെയ്യേണ്ട അവസ്ഥ: വി ടി ബല്‍റാം എംഎല്‍എ

പന്തീരാങ്കാവ്: കോണ്‍ഗ്രസ് ഭരണകാലത്ത് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളെ സംരക്ഷിക്കാന്‍ ഭരണഘടന ഉണ്ടായിരുന്നുവെങ്കില്‍ മോദി ഭരണത്തില്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ പ്രക്ഷോഭം നടത്തേണ്ട അവസ്ഥയാണെന്ന് വി ടി ബല്‍റാം എംഎല്‍എ. ഒളവണ്ണയില്‍ കോണ്‍ഗ്രസ് മണ്ഡലം സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഒരേ വശങ്ങളാണന്നും ഇവര്‍ ഫാഷിസത്തിന്റെ വക്താക്കള്‍ ആണെന് സമീപകാല സംഭവങ്ങളായ ഗര്‍ഭസ്ഥ ശിശുവിന്റെ കൊലപാതകവും, കഠുവ സംഭവവും, ഉന്നാവയില്‍ നടന്നതും ശുഹൈബിന്റെ കൊലപാതകവും, ടി പി ചന്ദ്രശേഖരന്റെ കൊലയാളികളെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഉള്‍പ്പെടെ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ സുജിത്ത് അധ്യക്ഷത വഹിച്ചു. എം ധനിഷ് ലാല്‍, നിജേഷ് അരവിന്ദ്, ജെയ്‌സല്‍ അത്തോളി, വി ടി നിഹാല്‍, ചോലക്കല്‍ രാജേന്ദ്രന്‍, കെ ടി  ജയലക്ഷ്മി, എ ഷിയാലി, എന്‍ മുരളീധരന്‍, പി എം നസീം സംസാരിച്ചു.
Next Story

RELATED STORIES

Share it