Flash News

ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിക്ക് ഉറക്കം

ഭരണഘടനാ ദിനത്തില്‍  പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്കിടെ  പ്രധാനമന്ത്രിക്ക് ഉറക്കം
X
modi-sleep

[related]

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണാഘടനാ ദിനത്തില്‍ പ്രധാനമന്ത്രിക്ക ് സുഖകരമായ ഉറക്കം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് മോഡിയുടെ ഉറക്കമെന്നതുള്ളത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ചേരുന്നതിന് മുമ്പുള്ള പ്രധാനമന്ത്രിയുടെ സന്ദേശം മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. മോഡിയുടെ വാക്കുകള്‍- രാഷ്ട്രശില്‍പികള്‍ക്ക് അഭിമാനമുണ്ടാക്കുന്ന തരത്തില്‍ ഭരണഘടനയുടെ മൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കണം. നമ്മുടെ ഭരണഘടന ഒരു പ്രത്യാശാകിരണമാണ്. ചര്‍ച്ച നടത്താന്‍ പാര്‍ലിമെന്റിനോളം പറ്റിയ വേദിയില്ല.  നല്ല ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും നൂതന ആശയങ്ങളിലൂടെയും പാര്‍ലിമെന്റ് തിളങ്ങണം.'

ഇങ്ങനെയൊക്ക് പ്രസ്താവിച്ച മോഡീജി ഇന്നലെ രാവിലെ പാര്‍ലമെന്റില്‍ ഇരുന്നുറങ്ങുന്നതാണ് ക്യാമറാ കണ്ണുകള്‍ കാണുന്നത്. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കുമ്പോഴാണ് മോഡി ഉറങ്ങുന്നതെന്നും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മോഡി ഉറങ്ങുന്നത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ വൈറലായി. ഇതിന് പരിഹസിച്ചു കൊണ്ട് ആയിരകണക്കിന് കമ്മന്റുകളും വന്നു. ട്വിറ്ററില്‍ വന്ന ചില ശ്രദ്ധേയമായ കമ്മന്റുകള്‍
1. ചൈന, ജപ്പാന്‍, യു.എസ്, ആസ്‌ത്രേലിയ, ജര്‍മ്മനി, കാനഡ,സിംഗപ്പൂര്‍,റഷ്യ എന്നിവടങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് മോഡിക്ക് മടുപ്പുള്ളവാക്കുന്നുണ്ടാവും.

2.ഉച്ചഭക്ഷണത്തിന് മുമ്പുള്ള ഉറക്കം രാഷ്ട്രീയത്തില്‍ നിര്‍ബന്ധമായിരിക്കും.
3.വിദേശയാത്രാ, റോക്ക് സ്റ്റാര്‍ ഇവന്റ്, മന്‍ കീ ബാത്ത്, തിരഞ്ഞെടുപ്പ് റാലി എന്നിവയ്ക്കു വേണ്ടിയുള്ള ഊര്‍ജ്ജം പാര്‍ലമെന്റില്‍ നിന്ന് സ്വീകരിക്കുകയാണ്.
4. ക്യാമറ മുന്നിലുള്ളത് മോഡി സാര്‍ കണ്ടിലായിരിക്കും.
5. പ്രധാനമന്ത്രി നിദ്രാസനം ശീലിക്കുകയാണ്. മറ്റുള്ളവര്‍ ഗുട്ടകാസനവും. മികച്ച പിന്‍ഗാമികള്‍.
6.ഭരണാ ഘടനാ ദിനത്തില്‍ ഉറങ്ങുന്നത് ഭരണഘടനാ വിരുദ്ധമല്ല.
ചര്‍ച്ചകളാല്‍ പാര്‍ലമെന്റ്  തിളങ്ങട്ടെ എന്ന്  മോഡി ഉദ്ധ്‌ഘോഷിച്ചതിനര്‍ത്ഥം തന്റെ ഉറക്കം കൊണ്ട് തിളങ്ങട്ടെയെന്നായിരിക്കും.

modi-parlament

Next Story

RELATED STORIES

Share it