Flash News

ഭരണഘടനാ ചര്‍ച്ച കാര്യക്ഷമമായിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഭരണഘടനയെ സംബന്ധിച്ച് പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ച ഫലപ്രദവും കാര്യക്ഷമവുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭരണഘടനയ്ക്ക് ഇന്ത്യയെ ഒരുമിപ്പിക്കാന്‍ കഴിവുണ്ടെന്നും അതിനാല്‍ത്തന്നെ ജനങ്ങളെ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ബോധവാന്‍മാരാക്കേണ്ടത് പ്രധാനമാണെന്നും മോഡി പാര്‍ലമെന്റില്‍ നടന്ന ചര്‍്ച്ചകള്‍ക്കുള്ള തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ഭരണഘടനയെ സംബന്ധിച്ച് പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു കാര്യക്ഷമമായ ചര്‍ച്ചക്ക് നന്ദിപറയുന്നു. അംബേദ്കര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മറക്കാനാവില്ല. നവംബര്‍ 6നെ ഭരണഘടനാദിനമാക്കുന്നത് ജനുവരി 26ന്റെ പ്രാധാന്യം കുറയ്ക്കാനല്ല. ഈ രാജ്യം നിരവധിജനങ്ങളും എല്ലാ സര്‍ക്കാരുകളും ചേര്‍ന്നാണ്. രാജകുമാരന്‍മാരോ രാജാക്കന്‍മാരോ അല്ല ജനങ്ങളാണ് രാജ്യത്തെ സൃഷ്ടിച്ചത്. ഇന്ത്യയുടെ അന്തസ്സ്്, ഇന്ത്യയ്ക്കായുള്ള ഐക്യം എന്നിവയാണ് ഭരണഘടന എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്്. ജനാധിപത്യസംവിധാനത്തില്‍ സമവായമാണ് ഏറ്റവും വലിയ കരുത്തു നല്‍കുന്നതെന്നും മോഡി പറഞ്ഞു.
Next Story

RELATED STORIES

Share it