Kollam Local

ഭരണഘടനാനുസൃതമായി ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണം: മുസ്‌ലിം സംഘടനാ ഏകോപന സമിതി

കൊല്ലം: ഭരണഘടനാനുസൃതമായി ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് മുസ്‌ലിം സംഘടനാ ഏകോപന സമിതി സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മുസ്‌ലിംങ്ങളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളില്‍ സമുദായ നേതൃത്വവുമായി സര്‍ക്കാരുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണം. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തനം വിപുലമാക്കാനും യോഗം തീരുമാനിച്ചു. കടയ്ക്കല്‍ അബ്ദുല്‍ അസീസ്  മൗലവി അധ്യക്ഷത വഹിച്ചു. എം അന്‍സാറുദീന്‍ സംസാരിച്ച. ഏകോപന സമിതി ഭാരവാഹികളായി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (മുഖ്യരക്ഷാധികാരി), അഡ്വ.കെ പി മുഹമ്മദ്, അഡ്വ.എ ഷാനവാസ്ഖാന്‍, ഡോ.എ യൂനുസ്‌കുഞ്ഞ്, എം അബ്ദുല്‍ അസീസ് (അസീസിയ്യ), ( രക്ഷാധികാരികള്‍). കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി -ജമാഅത്ത് ഫെഡറേഷന്‍ (പ്രസിഡന്റ്), സയ്യിദ് മുഹ്‌സിന്‍കോയ തങ്ങള്‍ (സമസ്ത), തേവലക്കര അലിയാരുകുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ഡോ.പി എ മുഹമ്മദ്കുഞ്ഞ് സഖാഫി (സമസ്ത എ പി വിഭാഗം), ഇ കെ സിറാജുദീന്‍ (ജമാഅത്തെ ഇസ്‌ലാമി), എം എ സമദ് (മെക്ക), ആസാദ് റഹീം (കര്‍ബല ട്രസ്റ്റ്), ഡോ.എം അബ്ദുല്‍ സലാം ഐആര്‍എസ് (മുസ്‌ലിം അസോസിയേഷന്‍) (വൈസ് പ്രസിഡന്റുമാര്‍). എം അന്‍സാറുദീന്‍-മുസ്‌ലിം ലീഗ്(ജനറല്‍ സെക്രട്ടറി), തടിക്കാട് സഈദ് ഫൈസി (സമസ്ത), പാങ്ങോട് ഖമറുദീന്‍ മൗലവി (ലജ്‌നത്തുല്‍ മുഅല്ലീമീന്‍), വരവിള നവാസ് (മുസ്‌ലിം ലീഗ്), എം എ സത്താര്‍ (റാവുത്തര്‍ ഫെഡറേഷന്‍), കടയ്ക്കല്‍ ജുനൈദ് (കെഎംവൈഎഫ്), അബ്ദുല്‍ സലാം മാര്‍ക്ക് (കര്‍ബല ട്രസ്റ്റ്) (സെക്രട്ടറിമാര്‍). കോഞ്ചേരില്‍ ഷംസുദീന്‍ -എംഇഎസ് (ട്രഷറര്‍).
Next Story

RELATED STORIES

Share it