palakkad local

ഭരണകൂട ഭീകരത തുറന്നുകാട്ടി അസ്മിന

തൃശൂര്‍: പൗരന്‍ എന്താണ് കഴിക്കുന്നതെന്ന് അടുക്കളയില്‍ക്കയറി നോക്കുന്ന ഭരണകൂട ഭീകരതയും ഭക്ഷണത്തിന്റെ പേരില്‍ പാവങ്ങളെ തല്ലിക്കൊല്ലുന്നതുമെല്ലാം തുറന്നുകാട്ടി അറബിക് സാഹിത്യോല്‍സവം പദ്യം ചൊല്ലലില്‍ അസ്മിന ജാസ്മി എ ഗ്രേഡ് നേടി. കോഴിക്കോട് മുഹിയിദ്ദീന്‍ എഴുതിയ പദ്യമാണ് പാലക്കാട് ഒറ്റപ്പാലം സര്‍ക്കാര്‍ സ്‌കൂളിലെ ഈ മിടുക്കി ആലപിച്ചത്. പത്താംക്ലാസ്സുവരെ അറബിക് ആയിരുന്നു വിഷയം എങ്കിലും പ്ലസ് വണ്ണിലെത്തിയപ്പോള്‍ സംസ്‌കൃതത്തിലേക്കു മാറി. അറബിക് ടീച്ചറായ മാതാവ് ഖദീജയുടെ ശിക്ഷണത്തിലാണ് ഇപ്പോള്‍ അറബിയുടെ കൂടുതല്‍ പാഠങ്ങള്‍ അഭ്യസിക്കുന്നത്. പിതാവ് അബ്ദുസ്സലാം.
Next Story

RELATED STORIES

Share it