Flash News

ഭയമില്ല, തെറ്റ് ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ട്:ഉമ്മന്‍ ചാണ്ടി

ഭയമില്ല, തെറ്റ് ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ട്:ഉമ്മന്‍ ചാണ്ടി
X


തിരുവനന്തപുരം: സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ ഭയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റു ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാര്‍ കേസ് വിവാദമായ സമയത്ത് ഉയര്‍ന്നു കേള്‍ക്കാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വേങ്ങരയില്‍ ടികെ ഹംസ സോളാര്‍ കേസില്‍ കമ്മീഷന്റെ കണ്ടെത്തല്‍ ഉമ്മന്‍ചാണ്ടിക്ക് എതിരാണെന്നും ആറ് പേര്‍ക്കെതിരെ അന്വേഷണം ഉണ്ടാവുമെന്നും പറഞ്ഞിരുന്നു. ജനങ്ങള്‍ക്കോ മാധ്യങ്ങള്‍ക്കോ കിട്ടാത്ത കമ്മീഷന്‍ റിപ്പോട്ടിലെ വിവരങ്ങള്‍ എങ്ങനെയാണ് ഹംസ അറിഞ്ഞത് എന്നും ഇത് ദുരൂഹമാണെന്നും  ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. 50 മണിക്കൂറിലധികം താന്‍ മൊഴി നല്‍കിയിട്ടുണ്ട്. ചോദിച്ച എല്ലാ കാര്യത്തിനും കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്വേഷണത്തെ നിയമപരമയി നേരിടും. നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണ്. നൂറിരട്ടി ശക്തിയോടു കൂടി താന്‍ ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it