ഭജന്‍ലാലിന്റെ മകന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലയിച്ചു

ന്യൂഡല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്‌നോയിയുടെ നേതൃത്വത്തിലുള്ള ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് (എച്ച്‌ജെസി) കോണ്‍ഗ്രസ്സില്‍ ലയിച്ചു. 2007ലാണ് കോണ്‍ഗ്രസ് വിട്ട് ഭജന്‍ലാല്‍ എച്ച്‌ജെസി രൂപീകരിച്ചത്.
താന്‍ ഒരിക്കലും കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നിരുന്നില്ലെന്ന് ബിഷ്‌നോയ് പറഞ്ഞു: കോ ണ്‍ഗ്രസ് തന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. കുടുംബത്തിലുള്ള അഭിപ്രായവ്യത്യാസം അവസാനിച്ചു. - ബിഷ്‌നോയി പറഞ്ഞു. എച്ച്‌ജെസി 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പമായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിച്ച പാര്‍ട്ടിക്ക് രണ്ട് സീറ്റുകളാണു ലഭിച്ചത്. കുല്‍ദീപ് ബിഷ്‌നോയിയും അദ്ദേഹത്തിന്റെ ഭാര്യ രേണുക ബിഷ്‌നോയിയുമാണു നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു ലയന ചടങ്ങ് നടന്നത്. എച്ച്‌ജെസിയുടെ പ്രമുഖ നേതാവ് മുന്‍ മുഖ്യമന്ത്രി ഭൂബിന്ദര്‍ സിങ് ഹൂദ ചടങ്ങിനെത്തിയിരുന്നില്ല.
Next Story

RELATED STORIES

Share it