Second edit

ഭഗ്നഭവനങ്ങള്‍

മലയാളിയുടെ കുടുംബജീവിതം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ഭയാനകമായ ഒരവസ്ഥയെ അനാവരണം ചെയ്യുന്ന ഒരു റിപോര്‍ട്ട് സാമൂഹികക്ഷേമ വകുപ്പ് ഈയിടെ വെളിപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ എട്ടു നിര്‍ഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന 250ലേറെ അന്തേവാസികളുടെ മാനസികവും സാമൂഹികവും വൈകാരികവുമായ അവസ്ഥയാണ് പഠനവിധേയമാക്കിയത്. ഇവരില്‍ 60 ശതമാനവും അടുത്ത ബന്ധുക്കളുടെ ലൈംഗിക പീഡനത്തിന് ഇരയായവരാണത്രെ.
ഇതേ അനുഭവങ്ങളിലൂടെ കടന്നുപോയ അമ്മമാരുടെ മക്കളാണ് 80 ശതമാനവും. ഇവരെ രണ്ടാംതലമുറയെന്നാണ് സാമൂഹികശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ കുട്ടിക്കാലത്ത് ഏതെങ്കിലുംവിധത്തിലുള്ള ലൈംഗിക ചൂഷണത്തിന് ഇരയായ അമ്മമാര്‍ക്ക് എങ്ങനെയാണ് ഇരകളെ കൈകാര്യം ചെയ്യേണ്ടതെന്നറിയില്ല. മാത്രമല്ല, വിഷാദരോഗത്തിന് ഏറ്റവും വേഗം അടിപ്പെടുന്നവരാണീ പാവങ്ങള്‍.
ഇരയുടെ കുടുംബത്തിന്റെ സാമ്പത്തികവും വൈകാരികവുമായ പശ്ചാത്തലം നിര്‍ഭയ കേന്ദ്രത്തിലെത്തി ദിവസങ്ങള്‍ക്കകം പഠിക്കാന്‍ തുടങ്ങുന്നു. പൊതുധാരയിലേക്ക് ഇവരെ തിരിച്ചുകൊണ്ടുവരേണ്ടിയിരിക്കുന്നു. കുടുംബങ്ങള്‍ ഇവരെ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് സ്ഥിതിവിശേഷം. പകരം പ്രാദേശികതലത്തില്‍ തന്നെ പുനരധിവാസത്തിനുള്ള സംവിധാനം ഉണ്ടാവേണ്ടതുണ്ട്. ഒപ്പം കുടുംബബന്ധങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ബോധവല്‍ക്കരണവും.
Next Story

RELATED STORIES

Share it