ഭഗവദ് ഗീത മതഗ്രന്ഥമല്ല: മഹാരാഷ്ട്ര മന്ത്രി

മുംബൈ: ഭഗവദ് ഗീത മതഗ്രന്ഥമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്നത് വര്‍ഗീയതയല്ലെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ. സൗജന്യമായി കിട്ടുമെങ്കില്‍ മറ്റു മതഗ്രന്ഥങ്ങളും കോളജുകളില്‍ വിതരണം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗീത വിതരണം ചെയ്യാന്‍ ആലോചിച്ചാല്‍ വിദ്യാഭ്യാസത്തെ ബിജെപി കാവിവല്‍ക്കരിക്കുകയാണെന്ന ആരോപണമുയരും. ഗീതയും വേദങ്ങളും ഉപനിഷത്തുകളുമൊന്നും മതഗ്രന്ഥങ്ങളല്ല. അവ തത്ത്വശാസ്ത്ര, ശാസ്ത്രീയ സ്വഭാവങ്ങളടങ്ങിയതാണ്. അത് ക്ഷേത്രങ്ങളില്‍ പരിമിതപ്പെടുത്തേണ്ടതല്ല. സാധാരണക്കാര്‍ക്ക് ഒരു ജീവിതരീതിയെന്ന നിലയില്‍ ലഭ്യമാവേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it