ഭക്ഷ്യോല്‍പ്പാദനം കുറയാന്‍ സാധ്യത; രാഷ്ട്രപതിക്ക് ആശങ്ക

ന്യൂഡല്‍ഹി: മഴക്കുറവു മൂലം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഭക്ഷ്യോല്‍പ്പാദന കുറവ് വന്നേക്കുമെന്നതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആശങ്കപ്രകടിപ്പിച്ചു. കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്ഷോഭവും രാജ്യത്തെ കാര്‍ഷിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാനുതകും വിധം ശാസ്ത്ര സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തോടും ആവശ്യപ്പെട്ടു.

54ാമത് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്കാവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ നല്‍കി കാര്‍ഷിക വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ രാജ്യത്തിനാവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
Next Story

RELATED STORIES

Share it