Kottayam Local

ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കി: കലക്ടര്‍

കോട്ടയം: മണ്ഡലകാലത്ത് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിന്റെ പ്രവര്‍ത്തം ശക്തമാക്കിയതായി കലക്ടര്‍ യു വി ജോസ് അറിയിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് കടകള്‍ പരിശോധിച്ച് റിപോര്‍ട്ട് അതത് ദിവസങ്ങളില്‍ നല്‍കണം. കടകള്‍ ഭക്ഷ്യ-സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇവ രണ്ടും ഇല്ലാതെ കടകള്‍ പ്രവര്‍ത്തിക്കരുതെന്ന് കലക്ടര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് ഏരുമേലിയില്‍ നടത്തിയ പരിശോധനയില്‍ 210 കടകളില്‍ നിന്ന് 1.05 ലക്ഷം രൂപ പിഴ ഈടാക്കി 82 കടകള്‍ക്ക് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കി.
കൃത്രിമ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ നല്‍കരുത്. പ്ലാസ്റ്റിക് നിരോധനകാര്യത്തിലും കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
ഇനിയും പ്ലാസ്റ്റിക് നിരോധനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ ലഹരിപദാര്‍ഥങ്ങളുടെ വില്‍പ്പനയും കര്‍ശനമായി നിരോധിച്ചു. ഇവ വില്‍ക്കുന്നതായി റിപോര്‍ട്ടു ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍, ഡെപ്യൂട്ടി ഡിഎംഒ കെ ആര്‍ രാജന്‍, മാസ് മീഡിയ ഓഫിസര്‍ കെ ദേവ്, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it