Flash News

ഭക്ഷ്യസുരക്ഷ : മൂന്നു സ്ഥാപനങ്ങള്‍ പൂട്ടി



തിരുവനന്തപുരം: റദമാന്‍ കാലം പ്രമാണിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ വിവിധ ജില്ലകളിലെ 158 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ മൂന്നു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ 3,91,000 രൂപ പിഴ ഈടാക്കി. 75 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കി. ആകെ 320 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 10 എണ്ണം അടച്ചുപൂട്ടുകയും ഗുരുതരമായ ലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഈടാക്കുകയും 172 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്‍കി.
Next Story

RELATED STORIES

Share it