Flash News

ഭക്ഷ്യസുരക്ഷ : ഏഴു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി



തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ വിവിധ ജില്ലകളിലെ ഏഴ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഗുരുതരമായ ലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ 3,86,000 രൂപ പിഴയീടാക്കി. 87 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കി. ഹോട്ടല്‍, റസ്‌റ്റോറന്റുകള്‍, ബേക്കറി, ജ്യൂസ് സ്റ്റാളുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍ എന്നിവയെപ്പറ്റി പരാതിയുള്ളവര്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണം. റമദാന്‍ നോമ്പുകാലവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇന്നും പരിശോധന തുടരും. ഇതിനായി പ്രത്യേക അന്വേഷണ സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it