ഭക്ഷ്യവിഷബാധ: 40 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

പൂനെ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 40 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ ഹോസ്റ്റലിലെ ഭക്ഷണശാലയില്‍ നിന്ന് അത്താഴം കഴിച്ചവരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഭക്ഷണത്തിനു ശേഷം വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. 10-16 വയസ്സിനിടയിലുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
Next Story

RELATED STORIES

Share it