Flash News

ഭക്ഷ്യവിഷബാധ : 100 കുട്ടികള്‍ ആശുപത്രിയില്‍



ബദോഹി: ഉത്തര്‍പ്രദേശിലെ റായയില്‍ ദിനദയാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ബിസ്‌കറ്റ് കഴിച്ച 100 കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ടു വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട 100 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ 45 പേരുടെ നില ഗുരുതരമാണെന്നും ബാക്കി 55 കുട്ടികള്‍ നിരീക്ഷണത്തിലാണെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ സതീഷ് സിങ് പറഞ്ഞു. 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സാമൂഹിക ക്ഷേമ വകുപ്പ് നടത്തുന്നതാണു സ്‌കൂള്‍. സംഭവവുമായി ബന്ധപ്പെട്ടു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പങ്കജ് പട്ടേലിനെ സസ്‌പെന്‍ഡ് ചെയ്തതായും ഭക്ഷണം വിതരണം ചെയ്ത ന്യൂമാന്‍ ട്രേഡേഴ്‌സ് ഉടമ ദിലീപ് കുമാര്‍ ഗുപ്തയ്‌ക്കെതിരായി കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ലാ മജിസ്‌ട്രേറ്റ് വൈശാഖ് ജി പറഞ്ഞു. ദിലീപ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുമുണ്ട്.
Next Story

RELATED STORIES

Share it