kannur local

ഭക്ഷ്യവിഷബാധ; നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആറ് നഴ്‌സിങ് വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താണയിലെ സ്വകാര്യ ആശുപത്രിയായ ധനലക്ഷ്മി ആശുപത്രിയിലാണ് സംഭവം. ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളായ ഷഫീന(19), ഹര്‍ഷ(19), ജിന്‍സി(19), ട്രീസ(19), അമ്പിളി(19), വിന്‍സി(19) എന്നിവരാണ് ചികില്‍സയിലുള്ളത്. നഴ്‌സിങ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷം ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. അതേസമയം വൈറല്‍ ഇന്‍ഫെക്ഷനാണും അസുഖകാരണമെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ നിസ്സാരവല്‍ക്കരിക്കാനും രക്ഷിതാക്കളെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
രക്ഷിതാക്കളെ വിവരം അറിയിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ വി ജ്യോതിലക്ഷ്മി, എന്‍ വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ പ്രമോദ് തുടങ്ങിയവരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി ആശുപത്രിയിലെത്തി. ആശുപത്രി അധികൃതര്‍ മേയറെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് അസുഖമുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ ഇവരോടു പറഞ്ഞു. അറിയിച്ചു.
കഴിഞ്ഞ മൂന്നുദിവസമായി പല വിദ്യാര്‍ഥികള്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. വിട്ടുമാറാത്ത വയറുവേദനയും ഛര്‍ദ്ദിയുമാണ് പ്രശ്‌നം. ഇന്നലെ ഒരു വിദ്യാര്‍ഥിനി സംഭവം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്. രക്ഷിതാവ് കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങിയവരെ അറിയിച്ചു. തുടര്‍ന്നാണു സംഘം ആശുപത്രിയിലെത്തിയത്. ഒപ്പം ഡിവൈഎഫ്‌ഐ കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി പ്രശാന്തന്‍, ഷഹറാസ്, റിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനുതോമസ് തുടങ്ങിയവരും ആശുപത്രിയിലത്തെി. ചികി ല്‍സയിലുള്ളവരെയും ആശുപത്രി അധികൃതരെയും കണ്ട് വിവരങ്ങള്‍ ആരാഞ്ഞു. ഹോസ്റ്റലിലെ ഭക്ഷണം നിലവാരമില്ലാത്തതാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചതായി ജനപ്രതിനിധികള്‍ അറിയിച്ചു.
ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ആദ്യം ആശുപത്രിയില്‍ കയറ്റാന്‍ അനുവദിക്കാതിരുന്നത് അല്‍പ്പനേരം തര്‍ക്കത്തിനിടയാക്കി. ഇതോടെ മാനേജ്‌മെന്റ് പ്രതിനിധികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വിശാരദന്‍ സ്ഥലത്തത്തെി മേയര്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വിദഗ്ധ ചികില്‍സനല്‍കുക, എല്ലാ രക്ഷിതാക്കളെയും വിവരം അറിയിക്കുക തുടങ്ങിയ ആവശ്യങ്ങളും ആശുപത്രി അധികൃതര്‍ അംഗീകരിച്ചു. തുടര്‍ന്ന് ജനപ്രതിനിധികള്‍ നഴ്‌സിങ് ഹോസ്റ്റലിലത്തെി ഭക്ഷണനിലവാരം നേരിട്ട് പരിശോധിച്ച് വിലയിരുത്തിയാണു മടങ്ങിയത്.
Next Story

RELATED STORIES

Share it