ernakulam local

ഭക്ഷ്യവിഷബാധബേക്കറി അടപ്പിച്ചു

മൂവാറ്റുപുഴ: ബേക്കറിയില്‍ നിന്നു ഭക്ഷണം കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധ പിടിപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനം അടപ്പിച്ചു. വാഴപ്പിള്ളിയിലെ ബേക്കറിയില്‍ നിന്നും കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധ പിടിപ്പെട്ടത്. രണ്ടാര്‍ തോട്ടംഞ്ചേരി കൊള്ളിപ്ലാക്കല്‍ രാഹുല്‍ (35), മുടവൂര്‍ പാലത്തിങ്കല്‍ ലെവിന്‍ (27), പൈങ്ങോട്ടൂര്‍ കിളിക്കാട്ട് തോട്ടത്തില്‍ മഞ്‌ജേഷ് (33), കടാതി തുറവയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ (36), ഇഞ്ചക്കാലായില്‍ ബിജു (44) എന്നിവരാണ് ഭക്ഷ്യവിഷബഹാധയെ തുടര്‍ന്ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ബേക്കറിയില്‍ നിന്നും ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചതിനെ തുടര്‍ന്നാണ് വിഷബാധയേറ്റതെന്നാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ബേക്കറിയില്‍ നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് നഗരസഭ അധികൃതര്‍  സ്ഥാപനം അടച്ച് പൂട്ടിച്ചു.
Next Story

RELATED STORIES

Share it