wayanad local

ഭക്ഷ്യവിഷബാധഒമ്പത് വിദ്യാര്‍ഥിനികള്‍ ചികില്‍സ തേടി

പുല്‍പ്പള്ളി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പുല്‍പ്പള്ളി പഴശിരാജാ കോളജിലെ വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴശ്ശിരാജാ കോളേജ് മാനേജ്‌മെന്റിന് കീഴിലുള്ള നിര്‍മ്മല ലേഡീസ് ഹോസ്റ്റല്‍ അന്തേവാസികളായ ഒമ്പത് വിദ്യാര്‍ഥിനികളെയാണ് പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍  പ്രവേശിപ്പിച്ചത്. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായ മഞ്ജു ജോര്‍ജ്, അപര്‍ണ്ണ, സാന്ദ്ര, മുബീന, ജോസ്ലിന്‍, ഹര്‍ഷിത, സ്‌നേഹ, അശ്വിനി, ലിന്‍ഡ എന്നിവര്‍ക്കാണ്  ഭക്ഷ്യവിഷബാധയേറ്റത്.
കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അശ്വിനി, ലിന്‍ഡ എന്നിവരെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് പിന്നീട് അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതല്‍ ഒരു കുട്ടിക്ക് അസ്വസ്ഥതയുണ്ടായിരുന്നെന്നും എന്നാല്‍ ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചില്ലെന്നും മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. വെളളിയാഴ്ച രാവിലെ ഛര്‍ദ്ദിയും അതിസാരവും അനുഭവപ്പെട്ടതിനെ  തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചില വിദ്യാര്‍ഥിനികള്‍ക്ക് കോളജില്‍ വെച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഹോസ്റ്റല്‍ അധികൃതരുടെ അനാസ്ഥായാണെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ ഉപരോധിക്കുകയും കോളജില്‍ പഠിപ്പ് മുടക്കുകയും ചെയ്തു. ഹോസ്റ്റലില്‍ ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് എസ്എഫ്‌ഐ ആരോപിച്ചു. സംഘാര്‍ഷാവസ്ഥയെ തുടര്‍ന്ന് പുല്‍പ്പള്ളി സി ഐ റജീന കെ ജോസിന്റെ പോലിസ് സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it