ഭക്ഷ്യവസ്തുക്കളിലെ രാസവസ്തുക്കള്‍ കഴുകിക്കളയാന്‍ നാച്വറല്‍ വാഷ്

കൊച്ചി: അടുക്കളയില്‍നിന്ന് തീന്‍മേശയിലെത്തിക്കുന്നതിനുമുമ്പ് എട്ടിനം ഭക്ഷ്യവസ്തുക്കള്‍ ശുദ്ധീകരിക്കാന്‍ (അരി, പയര്‍, വറ്റല്‍ മുളക്, മല്‍സ്യം, മാംസം, പഴവര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്) കഴിയുന്ന നാച്വറല്‍ വാഷ് ഉല്‍പന്നം വിപണയില്‍.
ഉപ്പ്, പുളി, നാരങ്ങ, മഞ്ഞള്‍ തുടങ്ങിയ പ്രകൃതിജന്യ ഘടകങ്ങള്‍ പ്രത്യേക അനുപാതത്തില്‍ കറിയിലും അച്ചാറിലും ഉപയോഗിക്കുന്ന വിനാഗിരിയില്‍ ലയിപ്പിച്ചാണ് ബിഎസ്‌സി ബിരുദധാരിയായ നിധി ജേക്കബ് എന്ന വീട്ടമ്മ ഈ ഉല്‍പന്നം കണ്ടെത്തിയത്. അരി കഴുകുമ്പോള്‍ ചുവന്ന നിറത്തില്‍ കാണപ്പെട്ട റെഡ് ഓക്‌സൈഡ്, പയറിലെ പോളിഷിങ് കെമിക്കല്‍സ്, പച്ചക്കറിയിലെ കീടനാശിനികള്‍, മല്‍സ്യം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന അമോണിയ, മാംസത്തില്‍ രക്തം കട്ടപിടിച്ച് തൂക്കം കൂട്ടാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, കാരം എന്നിങ്ങനെ കാന്‍സര്‍ വരെയുള്ള രോഗങ്ങളിലേക്ക് നയിക്കുന്ന രാസവസ്തുക്കള്‍ 10 മിനിറ്റ് കൊണ്ട് കഴുകിക്കളയാന്‍ സേഫ് ഈറ്റ് നാച്വറല്‍ വാഷ് ഉപയോഗിക്കാമെന്നാണ് നിര്‍മാതാക്കളായ കൊച്ചിയിലെ നേച്വര്‍ ആന്റ് നേച്വര്‍ (കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി വെജി വാഷ് നിര്‍മാതാക്കള്‍) കമ്പനി അവകാശപ്പെടുന്നത്.
കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത ലാബില്‍ ടെസ്റ്റ് ചെയ്തപ്പോള്‍ ഈ ഉല്‍പന്നം നൂറുശതമാനം ഇക്കോളജി ബാക്ടീരിയ അടക്കം നിര്‍വീര്യമാക്കുന്നതായി തെളിയിക്കപ്പെട്ടു. ഭക്ഷണ പദാര്‍ഥങ്ങള്‍ കീടനാശിനിയോടും മറ്റു രാസവസ്തുക്കളോടും അകലം പാലിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് (കെമിക്കല്‍ ഫ്രീ) ഇതിന്റെ നിര്‍മാണവും വിതരണവും നടത്തുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.
സാധാരണ കുടുംബത്തിന് രണ്ടു മാസത്തേക്ക് സേഫ് ഈറ്റ് നാച്വറല്‍ വാഷിന്റെ വില 199 രൂപ. മല്‍സ്യം കഴുകുമ്പോള്‍ ഉളുമ്പു മണം മാറിപ്പോവാനും ഇത് നല്ലതാണ്.
കാക്കനാട് വള്ളത്തോള്‍ ജങ്ഷനിലെ പ്രേസ് ആന്റ് പ്രേസന്‍ ഇന്ത്യ ലിമറ്റഡ് ആണ് ഈ ഉല്‍പന്നത്തിന് കസ്റ്റമര്‍ കെയര്‍ നല്‍കുന്നത്. കസ്റ്റമര്‍ കെയര്‍ നമ്പര്‍: 7736507448,8137987800.
Next Story

RELATED STORIES

Share it