Alappuzha local

ഭക്ഷ്യമന്ത്രിയുടെ മകന്റെ ബൈക്കിന്റെ താക്കോല്‍ എസ്‌ഐ ഊരിയെടുത്തു



ചേര്‍ത്തല: ഭക്ഷ്യമന്ത്രിയുടെ മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് സ്‌റ്റേഷനിലേക്ക് പോയ എസ്‌ഐ പിന്നീട്  ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് താക്കോല്‍ മന്ത്രിയുടെ വീട്ടിലെത്തിച്ചു.  .മന്ത്രി പി  .തിലോത്തമന്റെ മകന്‍ അര്‍ജുന്റെ ബൈക്കിന്റെ താക്കോലാണ് എസ് ഐ ഊരിയെടുത്തത്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിന് സമീപം ദേശീയപാതയോരത്തായിരുന്നു സംഭവം. അര്‍ജുന്‍ കോളജില്‍ നിന്നു സുഹൃത്തിനൊപ്പം ബൈക്കില്‍ വരവേ റോഡ് മുറിച്ചു കടക്കുവാന്‍ എതിര്‍ദിശയില്‍ നില്‍ക്കെ പോലിസ് ജീപ്പിന് സമീപത്തേയ്ക്ക്  വരുവാന്‍ എസ്‌ഐ ആവശ്യപ്പെട്ടെങ്കിലും മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നതിനാല്‍ അര്‍ജുന്‍ ചെന്നില്ല. ഇതില്‍ രോഷം പൂണ്ട എസ്‌ഐ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും വാഹനത്തിന്റെ രേഖകളുമായിസ്‌റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ താക്കോല്‍ ഉണ്ടെങ്കിലേ ബൈക്കില്‍ നിന്ന് രേഖകള്‍ എടുക്കുവാന്‍ കഴിയൂവെന്ന് പറഞ്ഞെങ്കിലും കേള്‍ക്കാതെ എസ്‌ഐ താക്കോലുമായി പോയി. പിന്നാലെ അര്‍ജുനിന്റെ സുഹൃത്ത് എസ്‌ഐയുടെ അടുത്ത് ചെന്ന് മന്ത്രിയുടെ മകനാണെന്ന് പറഞ്ഞെങ്കിലും മോശമായി സംസാരിച്ചതായാണ് പരാതി. ഇതേസമയം തിരുവനന്തപുരത്തായിരുന്ന മന്ത്രിസംഭവമറിഞ്ഞ് ഡിജിപിക്ക്  പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ചേര്‍ത്തല ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും പോലീസുകാര്‍ താക്കോല്‍ അര്‍ജുനന്റെ വീട്ടിലെത്തിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it