Flash News

ഭക്ഷണശാലകള്‍ക്ക് നിയന്ത്രണം ; ഒബ്‌റോണ്‍ മാള്‍ തുറക്കാന്‍ അനുമതി



കൊച്ചി: ഫുഡ്‌കോര്‍ട്ടും റസ്‌േറ്റാറന്റും ഒഴിച്ചുള്ള സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ഒബ്‌റോണ്‍ മാളിന് കോര്‍പറേഷന്‍ അനുമതി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മാള്‍ അധികൃതര്‍ കോര്‍പറേഷന്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അഗ്നിരക്ഷാവിഭാഗം നിര്‍ദേശിച്ച സുരക്ഷാക്രമീകരണങ്ങളിലെ പ്രധാന നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തിയതായും ബാക്കി സംവിധാനങ്ങള്‍ താല്‍ക്കാലികമായി ഒരുക്കിയതായും മാള്‍ അധികൃതര്‍ സെക്രട്ടറിയെ അറിയിച്ചു. 45 ദിവസത്തിനുള്ളില്‍ സുരക്ഷാസംവിധാനങ്ങള്‍ പൂര്‍ത്തിയാക്കി അഗ്നിരക്ഷാവിഭാഗത്തിന്റെ റിപോര്‍ട്ട് ഹാജരാക്കണമെന്ന നിര്‍ദേശം നല്‍കിയാണ് മാള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ഈ വിവരം ഹൈക്കോടതിയെ കോര്‍പറേഷന്‍ അറിയിക്കും. മെയ് 15നുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണ് ഒബ്‌റോണ്‍ മാളിന് കോര്‍പറേഷന്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍, ഈ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാതെ മാള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it