Flash News

ഭക്ഷണശാലകളില്‍ മാംസാഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്; വിലക്കുമായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ഭക്ഷണശാലകളില്‍ മാംസാഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്; വിലക്കുമായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
X
ന്യൂഡല്‍ഹി:ഭക്ഷണശാലകളില്‍ മാംസാഹാരങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തെക്കല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഭക്ഷണശാലകളിലെ ചില്ലു കൂട്ടിലും മറ്റുമായി സസ്യേതര ഭക്ഷണസാധനങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് ബിജെപി ഭരിക്കുന്ന തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.



കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. മാംസാഹാരങ്ങളുടെ പരസ്യ പ്രദര്‍ശനം ആളുകളുടെ വികാരത്തെ ബാധിക്കുമെന്നതിനാലാണ് തീരുമാനമെന്നാണ് കോര്‍പ്പറേഷന്‍ വാദം.
നജഫ്ഗഢ് മേഖലയിലെ കക്രോള വില്ലേജ് കൗണ്‍സിലറാണ് ഇത്തരമൊരു പ്രമേയം കൊണ്ടുവന്നത്. ഇത്   എംസിഡിയുടെ ആരോഗ്യസമിതി പരിഗണിക്കുകയായിരുന്നു. തുടര്‍ന്ന്, സമിതി ഇതു ശുപാര്‍ശയായി കോര്‍പ്പറേഷന്‍ യോഗത്തില്‍ അവതരിപ്പിക്കുകയും സഭ പാസാക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it