ഭക്ഷണശാലകളില്‍ പന്നിയിറച്ചി നിര്‍ബന്ധമാക്കി ഡെന്‍മാര്‍ക്ക് നഗരം

കോപന്‍ഹേഗന്‍: നഗരപരിധിയിലെ സ്‌കൂളുകളും ഡേകെയര്‍ സെന്ററുകളുമടക്കം എല്ലാ സ്ഥാപനങ്ങളിലും ഭക്ഷണയിനമായി പന്നിയിറച്ചി നിര്‍ബന്ധമാക്കി ഡെന്‍മാര്‍ക്കിലെ റാന്‍ഡേഴ്‌സ് നഗരസഭ.
രാജ്യത്തിന്റെ ഭക്ഷണ പാരമ്പര്യം നിലനിര്‍ത്താനാണ് നടപടിയെന്നും ഇത് മുസ്‌ലിംകള്‍ക്കെതിരായ നീക്കമല്ലെന്നും റാന്‍ഡേഴ്‌സ് നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി. മുസ്‌ലിം, ജൂത വിഭാഗക്കാര്‍ക്ക് നിഷിദ്ധമായ പന്നിയിറച്ചി രാജ്യത്ത് പ്രധാന മാംസഭക്ഷണമാണ്. കഴിഞ്ഞ വര്‍ഷം മുസ്‌ലിംകളായ 20,000ത്തോളം അഭയാര്‍ഥികള്‍ രാജ്യത്തെത്തിയിരുന്നു. കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി അംഗം ഫ്രാങ്ക് നോയര്‍ഗാഡ് ആണ് പ്രമേയം നഗരസഭയില്‍ അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it