Idukki local

ഭക്ഷണനികുതിക്കെതിരേ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

കുമളി: ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കണമെന്നും ചെറുകിട ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന വിധത്തിലുള്ള ഉദ്യോഗസ്ഥ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ജിഎസ്ടി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ചെറുകിട ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നിലപാടുകള്‍ വര്‍ധിച്ചുവരുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ കുറ്റപ്പെടുത്തി.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായ എം എന്‍ ബാബു അധ്യക്ഷനായിരുന്നു.  വ്യാപാരിവ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ എന്‍ ദിവാകരന്‍, സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ പ്രസാദ് ആനന്ദഭവന്‍, സി ജെ ചാര്‍ളി, ടി സി റഫീക്ക്, ഷിബു എം തോമസ്, തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബാബു ഏലിയാസ്,
ജോയി മേക്കുന്നേല്‍, കെഎച്ച്ആര്‍എ യൂണിറ്റ് പ്രസിഡന്റ് എ മുഹമ്മദ് ഷാജി, ജില്ലാ ഭാരവാഹികളായ പി എം സജീന്ദ്രന്‍, വി പ്രവീണ്‍, എം എസ് അലി, സന്തോഷ് പാല്‍കോ, എം കെ സുപ്പൂറോയല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് നാഗൂര്‍ കനി, മൂന്നാര്‍ യൂണിറ്റ് പ്രസിഡന്റ് കെ എം അലിക്കുഞ്ഞ്, ആര്‍ ബാലകൃഷ്ണന്‍, പി കെ മോഹനന്‍, പി എ പോളി, സെബി എം തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it