ഭക്ഷണത്തില്‍ വിഷാംശം: പാകിസ്താനില്‍ 23 മരണം

ഇസ്‌ലാമാബാദ്: മധുരപലഹാരത്തില്‍ നിന്നു വിഷാംശമേറ്റ് മധ്യ പാകിസ്താനില്‍ 23 പേര്‍ മരിച്ചു. മകന്റെ പിറന്നാള്‍ ആഘോഷത്തിന് പഞ്ചാബ് പ്രവിശ്യയിലെ ഒരാള്‍ വിതരണം ചെയ്ത മധുരപലഹാരത്തിലാണ് വിഷാംശമുണ്ടായിരുന്നത്. ഇയാളും ബന്ധുക്കളായ 11 പേരും മരിച്ചവരില്‍ ഉള്‍പ്പെടും. ഒരാഴ്ചയ്ക്കിടെയാണ് 23 പേരും മരിച്ചിരിക്കുന്നത്. 77 പേര്‍ക്ക് വിഷബാധയേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
പ്രാദേശിക ബേക്കറിയുടെ ഉടമസ്ഥരെയും ഏതാനും ജീവനക്കാരെയും പോലിസ് അറസ്റ്റ് ചെയ്തു. ബേക്കറിക്കു തൊട്ടടുത്ത കടയില്‍ സൂക്ഷിച്ച കീടനാശിനിയില്‍ നിന്നും അബദ്ധത്തില്‍ പലഹാരങ്ങളില്‍ ചേര്‍ന്നതാവാമെന്നാണ് നിഗമനം.
Next Story

RELATED STORIES

Share it